ന്യൂഡൽഹി: രാജ്യത്തിനും മീതെയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെഗാസസ് ഫോണ്‍ ചോർത്തലിൽ വിദഗ്ധ സമിതി അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
പെഗാസസ് വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു, പാർലമെന്റ് സ്തംഭിപ്പിച്ചു, എന്നിട്ടും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഇതുവരെ ഒരുത്തരം ലഭിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരി വെയ്ക്കുന്നു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം വീണ്ടും ഇതേ ചോദ്യങ്ങൾ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.
ഭീരുക്കളായ ഫാസിസ്റ്റുകളുടെ അവസാന അത്താണിയാണ് കപട ദേശീയതയെന്ന് കോണ്‍ഗ്രസിൻറെ മുഖ്യ വക്താവ് രണ്‍ദീപ് സർജേവാല പറഞ്ഞു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഐ ദേശീയ നേതൃത്വവും പ്രതികരിച്ചു.