ചെന്നൈ: തമിഴ്നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിൽ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേർ മരിച്ചു. ശങ്കരപുരം പട്ടണത്തിലായിരുന്നു അപകടം. 10 പേർക്കു പരിക്കേറ്റു. ദീപാവലിക്കു മുന്നോടിയായി കടയിൽ വൻ പടക്കശേഖരമുണ്ടായിരുന്നു. കടയുടമയും ജീവനക്കാരുമാണു മരിച്ചതെന്നാണു നിഗമനം.