ശ്രീനഗർ: കാഷ്മീരിലെ ബന്ദിപോറ ജില്ലയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് നാട്ടുകാർക്കു പരിക്കേറ്റു. സുംബലിലെ ബസ് സ്റ്റാൻഡിനു സമീപം കരസേനാ സംഘത്തിനു നേർക്ക് ഇന്നലെ രാവിലെ പത്തിനായിരുന്നു ആക്രമണം. ഇതു ലക്ഷ്യം തെറ്റി റോഡരികിൽ പൊട്ടിത്തെറിച്ചാണ് നാട്ടുകാർക്കു പരിക്കേറ്റത്.