ന്യൂഡൽഹി: അന്തർവാഹിനി പദ്ധതിയുടെ വിവരങ്ങൾ ചോർത്തി നല്കിയ കേസിൽ കമാൻഡർ റാങ്കിലുള്ള നാവികസേനാ ഓഫീസർ അടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു. വിരമിച്ച രണ്ടു നാവികസേന ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട ഡൽഹി, മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവയടക്കം 19 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ കമാൻഡർ മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡിൽ പ്രവർത്തിച്ചിരുന്നു.