ന്യൂഡൽഹി: ദുബായിൽ നടക്കുന്ന അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതല ചർച്ചയിൽ ഇന്ത്യൻ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയിക്കുന്നു.
ഇന്നലെയും ഇന്നുമായാണ് (ഒക്ടോബർ 26,27) അബുദാബി ഡയലോഗ്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കൽ, തൊഴിലാളികളുടെ അനുഭവങ്ങൾ പങ്കിടൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കൽ എന്നിവ അബുദാബി ഡയലോഗിൽ ചർച്ച ചെയ്യും.
തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം സുഗമമാക്കുന്നതിനുള്ള വേദികൂടിയാണിത്. ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽ ദാതാക്കളായ ആറ് രാജ്യങ്ങൾ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളുടെ പ്രതിനിധികൾ അബുദാബി ഡയലോഗിൽ പങ്കെടുക്കും.
ദുബായ് സന്ദർശനത്തിന്റെ ഭാഗമായി മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും വിദേശകാര്യ സഹമന്ത്രി കൂടികാഴ്ച നടത്തും. ദുബായ് എക്സ്പോയും അദ്ദേഹം സന്ദർശിക്കും.