ചെന്നൈ: തമിഴ്നാട്ടിൽ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട അമ്മയെയും കുഞ്ഞിനെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അദ്ഭുതരമായി രക്ഷപ്പെടുത്തി.
സേലം ജില്ലയിലെ അത്തൂരിലെ കല്ലാവരായൻ മലയ്ക്കു സമീപമുള്ള അനെയ്വാരി മുട്ടൽ വെള്ളച്ചാട്ടത്തിലാണു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വെള്ളപ്പാച്ചിലിനെത്തുടർന്ന് കുഞ്ഞിനെ എടുത്ത് അമ്മ ഒരു പാറയിൽ അഭയം തേടുകയായിരുന്നു. വനംവകുപ്പ് ജീവനക്കാർ വടം ഉപയോഗിച്ച് ആദ്യം കുഞ്ഞിനെ രക്ഷിച്ചു. പിന്നീട് അമ്മയെയും രക്ഷപ്പെടുത്തി.