വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ കടന്നുപോകുന്ന സാധുക്കൾക്കു സൗജന്യ ഹൃദ്രോഗ പരിശോധന നൽകുന്ന മൊബൈൽ ക്ലിനിക് സജ്ജീകരിച്ചു.
പേപ്പൽ ചാരിറ്റി ഓഫീസും റോമിലെ സാൻ കാർലോ ഡി നാൻസി ആശുപത്രിയും സംയുക്തമായാണു കാർഡിയാക് മൊബൈൽ ക്ലിനിക് സജ്ജീകരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒന്പതു മണിക്ക് പ്രവർത്തനം ആരംഭിച്ച ക്ലിനിക്കിൽ, ജനത്തിരക്കു മൂലം വൈകുന്നേരം ആറു വരെ സേവനം തുടർന്നു. ദരിദ്രരോടും ആലംബഹീനരോടുമുള്ള കരുതലിന്റെ ഭാഗമായാണു നടപടി. ഹൃദയത്തിന്റെ വഴികൾ എന്നാണു പദ്ധതിക്കു പേരിട്ടിരിക്കുന്നത്.
പേപ്പൽ ചാരിറ്റി ഓഫീസ് മേധാവി കർദിനാൾ കൊൺറാഡ് കർജോസ്കിയാണു പദ്ധതി ഏകോപിപ്പിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച മൊബൈൽ ക്ലിനിക്കിൽ തൈബീരിയ ആശുപത്രിയും ഇറ്റാലിയൻ ഹാർട്ട് ഫൗണ്ടേഷനും സഹകരിക്കുന്നുണ്ട്.