ദുബായ്: അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിൻ ഇന്ത്യ ഇന്ന് ആതിഥേയരായ യുഎഇക്കെതിരേ ഇറങ്ങും.
ഇന്ത്യൻ സമയം രാത്രി 10.00 നാണു മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഒമാനെതിരേ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ യുവതുർക്കികൾ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം.
റഹീം അലി (7- പെനൽറ്റി), വിക്രം പ്രതാപ് സിംഗ് (38’) എന്നിവരായിരുന്നു ഒമാനെതിരേ ഇന്ത്യയുടെ ഗോൾ നേട്ടക്കാർ. ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ ഒമാൻ കിർഗിസ്ഥാനുമായി ഏറ്റുമുട്ടും. യുഎഇ ആദ്യ മത്സരത്തിൽ കിർഗിസ്ഥാനുമായി പരാജയപ്പെട്ടിരുന്നു.
ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം ഫൈനൽ ടൂർണമെന്റിലേക്കു മുന്നേറും. രണ്ടാം സ്ഥാനക്കാർക്കു മികച്ച രണ്ടാം സ്ഥാനക്കാരായും ഫൈനൽസിലേക്കു മുന്നേറാനുള്ള അവസരമുണ്ട്.
പിള്ളേരുകളിയല്ല...
12:47 AM Oct 27, 2021 | Deepika.com