ഷാർജ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് രണ്ടിൽ പാക്കിസ്ഥാനു തുടർച്ചയായ രണ്ടാം ജയം. ന്യൂസിലൻഡിനെതിരേ അഞ്ച് വിക്കറ്റിന് പാക്കിസ്ഥാൻ വെന്നിക്കൊടി പാറിച്ചു. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ 134/8. പാക്കിസ്ഥാൻ 18.4 ഓവറിൽ 135/5.
ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹീൻ അഫ്രീദിയുടെയും ഇമാദ് വസീമിന്റെയും പേസ് ആക്രമണത്തിൽ ന്യൂസിലൻഡ് പ്രതിരോധത്തിലായി. ആദ്യ പവർപ്ലേ അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിലായിരുന്നു. മാർട്ടിൻ ഗപ്റ്റിലിനെയാണ് (17) കിവീസിന് ആദ്യം നഷ്ടപ്പെട്ടത്.
ഡാർലി മിച്ചൽ (27), കെയ്ൻ വില്യംസൺ (25), കോൺവെ (27) എന്നിവരുടെ പോരാട്ടം ന്യൂസിലൻഡിനെ 134ൽ എത്തിച്ചു. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. റൗഫ് ആണ് മാൻ ഓഫ് ദ മാച്ച്.
മറുപടിക്കിറങ്ങിയ പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് റിസ്വാൻ (33), ഷൊയ്ബ് മാലിക്ക് (20 പന്തിൽ 26 നോട്ടൗട്ട്), ആസിഫ് അലി (9 പന്തിൽ 19 നോട്ടൗട്ട്) എന്നിവരാണ് വിജയമൊരുക്കിയത്.
പാക്കിസ്ഥാനു തുടർച്ചയായ രണ്ടാം ജയം
12:47 AM Oct 27, 2021 | Deepika.com