റിയാദ് (സൗദി അറേബ്യ): അർജന്റൈൻ ഇതിഹാസം ഡിയേഗൊ മാറഡോണയുടെ സ്മരണാർഥം നടത്തുന്ന മാറഡോണ കപ്പ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയും ക്ലബ് അത്ലറ്റിക്കൊ ബൊക്ക ജൂണിയേഴ്സും ഏറ്റുമുട്ടും. സ്പാനിഷ് ക്ലബ് ബാഴ്സയും അർജന്റൈൻ ക്ലബ് ബൊക്ക ജൂണിയേഴ്സും സംയുക്തമായി അറിയിച്ചതാണിത്.
മാറഡോണയുടെ വിയോഗത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണു സൗഹൃദമത്സരം നടത്തുക. ഡിസംബർ 14ന് സൗദി അറേബ്യയിലെ റിയാദിലാണു മത്സരം. 2020 നവംബർ 25ന് ഹൃദയസ്തംഭനത്തെത്തുടർന്നാണു മാറഡോണ അന്തരിച്ചത്.
മാറഡോണ കപ്പ്: ബാഴ്സ x ബൊക്ക
12:47 AM Oct 27, 2021 | Deepika.com