പാലാ: ടൊര്ണേലോ പ്ലാറ്റ്ഫോമില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സൂം ആര്‍ബിറ്ററായി ജിസ്മോന് മാത്യുവിനെ ഏഷ്യന്‍ ചെസ് ഫെഡറേഷന് നിയമിച്ചു.
29 മുതല്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും വിഷമമേറിയ ഓപ്പണ്‍ വിഭാഗത്തിലാണ് ജിസ്മോനെ നിയമിച്ചിരിക്കുന്നത്. വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ജിസ്മോന് ചെസ് അസോസിയേഷന് കേരളയുടെ ആര്‍ബിറ്റര്‍ കമ്മീഷന് ചെയര്‍മാനാണ്.
ജിസ്മോന് മാത്യു ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്
12:15 AM Oct 27, 2021 | Deepika.com