ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്ന കോണ്ഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ വിദേശയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. ഒരു കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഈ മാസം 25 മുതൽ അടുത്ത മാസം 21 വരെയാണ് വിദേശയാത്രയ്ക്ക് അനുമതി നൽകിയത്.