മുംബൈ: ബോളിവുഡിലെ മുതിർന്ന സ്വഭാവനടി മിനൂ മുംതാസ് (78) അന്തരിച്ചു. ശനിയാഴ്ച കാനഡയിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അന്തരിച്ച ഹാസ്യതാരം മെഹ്മൂദ് അലിയുടെ സഹോദരിയാണ്. നർത്തകിയായി പേരെടുത്ത മിനൂ മുംതാസ്1950 കളിലാണ് ബോളിവുഡിൽ അരങ്ങേറുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിലെ നൃത്തറാണി എന്ന ഖ്യാതിയും സ്വന്തമാക്കി. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 75 ഓളം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.