ന്യൂഡൽഹി: ഓക്സർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നയൻതാര നിർമിച്ച തമിഴ്ചിത്രം ‘കൂഴങ്കൾ’ തെരഞ്ഞെടുക്കപ്പെട്ടു. മദ്യത്തിനടിമയായി ഭാര്യയെ നഷ്ടപ്പെട്ട് മകനിലൂടെ ജീവിതം തിരിച്ചുപിടിക്കുന്ന ഗൃഹനാഥന്റെ കഥപറയുന്ന ചിത്രത്തിന്റെ സംവിധായകൻ വിനോദ്രാജാണ്. വിഗ്നേഷ് ശിവനും നയൻതാരയുമാണ് നിർമാണം.
‘കൂഴങ്കൾ’ (വെള്ളാരംകല്ലുകൾ) ഓസ്കറിനു തെരഞ്ഞെടുക്കപ്പെട്ട വിവരം വിഗ്നേഷ് ശിവൻ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. റോട്ടർഡാമിലെ 94-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ അവാർഡ് കൂഴങ്കൾ നേടിയിരുന്നു. 2022 മാർച്ച് 27ന് ലോസ് ആഞ്ചലസിലാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.