അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12ലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് ജയം. നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡ് ആണ് ഓസീസിന്റെ വിജയ ശിൽപ്പി.
കൃത്യമായ ബൗളിംഗ് ആക്രമണത്തിലൂടെ ദക്ഷിണാഫ്രിക്കയെ 118ൽ വരിഞ്ഞുമുറുക്കിയ ഓസ്ട്രേലിയയ്ക്ക് എളുപ്പത്തിൽ ജയിക്കാനായില്ല. ശക്തമായ ബൗളിംഗ് പ്രത്യാക്രമണത്തിലൂടെ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെയും വിറപ്പിച്ചു. രണ്ട് പന്ത് മാത്രം ബാക്കിനിൽക്കേയായിരുന്നു ഓസ്ട്രേലിയയുടെ ജയം.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. 4.1 ഓവറിൽ 23 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുവരാൻ അവർക്കായില്ല. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്കും 7.5 ഓവറിൽ 38 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, സ്റ്റീവ് സ്മിത്തിന്റെ (35) അവസരോചിത ഇന്നിംഗ്സിലൂടെ കംഗാരുക്കൾ കരകയറി.
ട്വന്റി-20 ലോകകപ്പ് : ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് ജയം
11:26 PM Oct 23, 2021 | Deepika.com