ദുബായ്: സൂപ്പർ 12 ഗ്രൂപ്പ് എയിൽ വെസ്റ്റ് ഇൻഡീസിനെ തറപറ്റിച്ച് ഇംഗ്ലീഷ് ആധിപത്യം. 8.2 ഓവറിൽ ആറ് വിക്കറ്റിന് ഇംഗ്ലണ്ട് ജയം സ്വന്തമാക്കി.
മൊയീൻ അലിയും ആദിൽ റഷീദും സ്പിന്നിലൂടെ വിൻഡീസിനെ വട്ടം കറക്കി. അതോടെ ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോർ (55) എന്ന നാണക്കേടിൽ വിൻഡീസ് പുറത്ത്. രണ്ട് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ റഷീദാണ് വിൻഡീസ് വാലറ്റത്തെ തകർത്തത്.
സൂപ്പർ 12 ഗ്രൂപ്പ് എ: വിൻഡീസിനെ തകർത്ത് ഇംഗ്ലണ്ട്
11:26 PM Oct 23, 2021 | Deepika.com