+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽക്വയ്ദ കമാൻഡറെ യുഎസ് വധിച്ചു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ൽ ക്വ​​​യ്ദ​​​യു​​​ടെ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ് അ​​​ൽ മ​​​താ​​​റി​​​നെ സി​​​റി​​​യ​​​യി​​​ൽ വ​​​ധി​​​ച്ച​​​താ​​​യി യു​
അൽക്വയ്ദ കമാൻഡറെ യുഎസ് വധിച്ചു
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ൽ ക്വ​​​യ്ദ​​​യു​​​ടെ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ അ​​​ബ്ദു​​​ൾ ഹ​​​മീ​​​ദ് അ​​​ൽ മ​​​താ​​​റി​​​നെ സി​​​റി​​​യ​​​യി​​​ൽ വ​​​ധി​​​ച്ച​​​താ​​​യി യു​​​എ​​​സ് അ​​​റി​​​യി​​​ച്ചു.

വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സി​​​റി​​​യ​​​യി​​​ൽ ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് വ​​​ക്താ​​​വ് മേ​​​ജ​​​ർ ജോ​​​ൺ റി​​​ഗ്സ്ബി പ​​​റ​​​ഞ്ഞു. മ​​​റ്റാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

അ​​​ൽ​​​ക്വ​​​യ്ദ, ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന യു​​​എ​​​സ് സേ​​​ന​​​യു​​​ടെ തെ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ താ​​​വ​​​ള​​​ത്തി​​​ൽ ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള തി​​​രി​​​ച്ച​​​ടി​​​യാ​​​ണി​​​ത്.
അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​ടെ സി​​​റി​​​യ​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് സ​​​ലിം അ​​​ബു മു​​​ഹ​​​മ്മ​​​ദി​​​നെ സെ​​​പ്റ്റം​​​ബ​​​ർ അ​​​വ​​​സാ​​​നം യു​​​എ​​​സ് സേ​​​ന വ​​​ധി​​​ച്ചി​​​രു​​​ന്നു.