ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ ഇന്ത്യ റിക്കാർഡ് നേട്ടം സ്വന്തമാക്കിയതിൽ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം 100 കോടി വാക്സിൻ പിന്നിട്ടതിന്റെ നേട്ടം ഓരോ പൗരനും അവകാശപ്പെട്ടതാണ്.
100 കോടിയെന്നത് വെറുമൊരു സംഖ്യയല്ല രാജ്യത്തിന്റെ കാര്യക്ഷമതയുടെ അടയാളമാണ്. ഇന്ത്യയുടെ റിക്കാർഡ് നേട്ടം ശാസ്ത്ര- സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതിയുടെയും രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിന്റെയും തെളിവാണ്.
കൊറോണ വൈറസിനെതിരേയുള്ള യുദ്ധം അവസാനിച്ചിട്ടില്ലാത്തതിനാൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് ശീലമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.