ഗ്രൂപ്പ് എച്ചിൽ ചെൽസിക്കും യുവന്റസിനും ജയം. ചെൽസി ഹോം മത്സരത്തിൽ സ്വീഡിഷ് ക്ലബ്ബായ മൽമൊയെ മറുപടിയില്ലാത്ത നാല് ഗോളിനു തകർത്തു. പെനൽറ്റി വിദഗ്ധനായ ജോർജീഞ്ഞോ (21’, 57’) രണ്ടു പെനൽറ്റി ഗോൾ നേടി.
ആന്ദ്രേസ് ക്രിസ്റ്റെൻസെൻ (9’), കയ് ഹവേർറ്റ്സ് (48’) എന്നിവരുടെ വകയായിരുന്നു ചെൽസിയുടെ മറ്റു ഗോളുകൾ. റഷ്യൻ ക്ലബ്ബായ സെനിറ്റിനെതിരായ എവേ പോരാട്ടത്തിലാണ് യുവന്റസിന്റെ ജയം. ഒന്പതു പോയിന്റുമായി യുവന്റസ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. ചെൽസി (6) രണ്ടാമതുണ്ട്.
ചെൽസി 4-0 മൽമൊ, സെനിറ്റ് 0-1 യുവന്റസ്
01:40 AM Oct 22, 2021 | Deepika.com