വെല്ലിംഗ്ടൺ: മാവോരി ആദിവാസി വിഭാഗത്തിൽപ്പെട്ട സിൻഡി കിറോ ന്യൂസിലൻഡിന്റെ ഗവർണർ ജനറലായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതിയായ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയാണു ഗവർണർ ജനറൽ. മാവോരി വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്. ഇന്നലെ പാർലമെന്റിലായിരുന്നു സത്യപ്രതിജ്ഞ.
കുടിയേറ്റക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രത്യേക പരിഗണന നല്കുമെന്നും തന്റെ ബ്രിട്ടീഷ്- മാവോരി പാരന്പര്യത്തിൽ അഭിമാനം കൊള്ളുന്നുവെന്നും സിൻഡി കിറോ പറഞ്ഞു.