ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 8700 നഴ്സിംഗ് ഓഫീസർമാരുടെ ഒഴിവുകൾ. ആദ്യമായിട്ടാണ് എയിംസിൽ ഇത്രയധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി 30 വയസ്.
2021 ഒക്ടോബർ 30 തീയതി വച്ചാണ് പ്രായം കണക്കാക്കുന്നത്. ഒബിസി വിഭാഗത്തിൽ പെടുന്നവർക്ക് മുന്നു വയസും എസ്സി, എസ്ടികാർക്ക് അഞ്ചു വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും എക്സ് മിലിട്ടറിക്കാർക്ക് അഞ്ചു വർഷത്തെ ഇളവും ലഭിക്കും. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഓണ്‍ലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും. നവംബർ 20നാണ് പരീക്ഷ.
ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജിഎൻഎം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ജിഎൻഎം കഴിഞ്ഞവർക്ക് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം. പരീക്ഷ സംബന്ധിച്ച വിജ്ഞാപനവും കൂടുതൽ വിവരങ്ങളും www.aiimsexams.org എന്ന വെബ്സൈറ്റിൽ.