മസ്കറ്റ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12ലേക്കുള്ള നാല് ടീമുകളിൽ രണ്ടെണ്ണം ഏതൊക്കെയെന്ന് ഇന്നറിയാം.
സൂപ്പർ 12 യോഗ്യതയ്ക്കുള്ള ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ് പാപ്പുവ ന്യൂ ഗിനിയയുമായും സ്കോട്ട്ലൻഡ് ഒമാനുമായും ഏറ്റുമുട്ടും. ഒമാനെ 26 റൺസിനു കീഴടക്കിയ ബംഗ്ലാദേശ് ഗ്രൂപ്പിലെ ആദ്യം ജയം നേടിയിരുന്നു. രണ്ട് ജയമുള്ള സ്കോട്ട്ലൻഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. ഒമാനും ബംഗ്ലാദേശിനും രണ്ട് പോയിന്റ് വീതമുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സൂപ്പർ 12ലേക്ക് യോഗ്യത ലഭിക്കുക.
നാലിൽ രണ്ട് ഇന്നറിയാം
01:38 AM Oct 21, 2021 | Deepika.com