ബ്രസീൽ x അർജന്റീന ക്രിക്കറ്റ്
01:38 AM Oct 21, 2021 | Deepika.com
നൗകാൽപൻ (മെക്സിക്കോ): ഫുട്ബോളിൽ പാരന്പര്യശക്തികളായ അർജന്റീനയും ബ്രസീലും ക്രിക്കറ്റ് കളത്തിൽ. വനിതാ ട്വന്റി-20 ലോകകപ്പ് അമേരിക്കൻ മേഖലാ യോഗ്യതാ റൗണ്ടിലാണ് അർജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്. അർജന്റീന 11.2 ഓവറിൽ 12 റണ്‍സിന് എല്ലാവരും പുറത്തായി. 3.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ബ്രസീൽ വിജയിച്ചു.