ബ്രസൽസ്: മനുഷ്യാവകാശ പോരാളികൾക്കുള്ള യൂറോപ്യൻ യൂണിയന്റെ സഖറോവ് പുരസ്കാരം, ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്ക്. യൂറോപ്യൻ പാർലമെന്റിലെ യൂറോപ്യൻ പീപ്പിൾസ് പാർട്ടി(ഇപിപി)യാണു പുരസ്കാരവിവരം ട്വീറ്റ് ചെയ്തത്. നവൽനി അടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ തയാറാകണമെന്ന് ഇപിപി ആവശ്യപ്പെട്ടു.
പുടിന്റെ നിശിത വിമർശകനായ നവൽനിക്കു നേർക്ക് കഴിഞ്ഞവർഷം രാസായുധപ്രയോഗം നടന്നിരുന്നു. ജർമനിയിലെ ചികിത്സയിൽ സുഖം പ്രാപിച്ച അദ്ദേഹത്തെ മടങ്ങിയെത്തിയ ഉടൻ റഷ്യൻ അധികൃതർ ജയിലിൽ അടച്ചിരിക്കുകയാണ്.
പുരസ്കാരം യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും. റഷ്യ 2014ൽ യുക്രെയിന്റെ ഭാഗമാക്രിമിയ പിടിച്ചെടുത്തതുമുതൽ ബന്ധം മോശമാണ്.
അന്പതിനായിരം യൂറോയുടെ പുരസ്കാരം ഡിസംബർ 15ന് ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ചേരുന്ന യൂറോപ്യൻ പാർലമെന്റ് സമ്മേളനത്തിൽ സമ്മാനിക്കും. അഫ്ഗാനിസ്ഥാനിലെ വനിതാവകാശ പ്രവർത്തകരെ പിന്തള്ളിയാണ് നവൽനി പുരസ്കാരത്തിന് അർഹനായത്.