മുംബൈ: മുംബൈയിൽ 21.70 കോടി രൂപ വിലമതിക്കുന്ന 7.2 കിലോ ഹെറോയിനുമായി സ്ത്രീ പിടിയിൽ. ലാലി എന്നറിയപ്പെടുന്ന ആമിന ഹംസ ഷേക്കി(53)നെ ആണ് ആന്റി നാർക്കോട്ടിക്സ് സെൽ(എഎൻസി) സിയോൺ കോളിവാഡയിൽനിന്നു പിടികൂടിയത്. മുംബൈയിലെ മൻഖുദ് സ്വദേശിനിയാണ് ആമിന. മറ്റു മയക്കുമരുന്ന് വ്യാപാരികൾക്കും ആമിനയുടെ ഇടപാടുകാർക്കും കൈമാറാൻ എത്തിച്ചതായിരുന്നു മയക്കുമരുന്ന്.
രാജസ്ഥാനിൽനിന്നു രണ്ടു കള്ളക്കടത്തുകാരിൽനിന്നാണു മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് ആമിന പോലീസിനോടു പറഞ്ഞു.
രാജസ്ഥാനിൽനിന്നു രണ്ടു കള്ളക്കടത്തുകാരിൽനിന്നാണു മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് ആമിന പോലീസിനോടു പറഞ്ഞു.