ജമ്മു: കരസേനാ തലവൻ ജനറൽ എം.എം. നരവനെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി കാഷ്മീരിലെത്തി. പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ എട്ടാം ദിവസത്തിലേക്കു കടന്ന സാഹചര്യത്തിൽ കരസേനാ തലവന്റെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. കാഷ്മീരിലെ സ്ഥിതിഗതികൾ ജനറൽ നരവനെ വിലയിരുത്തും.