കോയന്പത്തൂർ: ട്രെയിനിടിച്ച് ചിന്നമത്തം പാളയം വിനോ ഭാജി നഗർ അപ്പുസ്വാമിമകൻ ഭദ്രസ്വാമി (35) മരിച്ചു. നിർമാണ തൊഴിലാളിയായ ഭദ്രസ്വാമി മദ്യലഹരിയിൽ കോട്ടൈപ്പിരിവ് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിക്കൊണ്ടിരിക്കെ അതുവഴി വന്ന റോഡ് ചെക്കിംഗ് ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഭദ്രസ്വാമി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചു.