ബൊറൂസിയ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോൾ മികവിൽ ബൊറൂസിയ ഡോർട്ട്മുണ്ട് 3-1ന് മെയ്ൻസിനെ കീഴടക്കി.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഹാലണ്ട് 45 (പെനൽറ്റി), 90+4 മിനിറ്റുകളിൽ വലകുലുക്കി തന്റെ തിരിച്ചുവരവ് ആഘോഷിച്ചു.
റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോൾ ബലത്തിൽ ബയേൺ മ്യൂണിക്ക് 5-1ന് ലെവർകൂസനെ കീഴടക്കി. ബയേണും (19 പോയിന്റ്) ഡോർട്ട്മുണ്ടുമാണ് (18) ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
ഹാലണ്ട് ഗോൾ
12:31 AM Oct 18, 2021 | Deepika.com