മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എസി മിലാൻ അപരാജയിത കുതിപ്പ് തുടർന്നപ്പോൾ ഇന്റർ മിലാൻ ആദ്യ തോൽവി വഴങ്ങി. എവേ പോരാട്ടത്തിൽ ലാസിയോയോട് 3-1നായിരുന്നു ഇന്റർ മിലാൻ തോറ്റത്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ററിന്റെ തോൽവി.
അതേസമയം, ഹോം മത്സരത്തിൽ രണ്ട് ഗോളിന് ആദ്യ പകുതിയിൽ പിന്നിലായിരുന്ന എസി മിലാൻ ശക്തമായി തിരിച്ചെത്തി 3-2ന് വെറോണയെ കീഴടക്കി. എസി മിലാനാണ് (22) ലീഗിന്റെ തലപ്പത്ത്.
എസി ജയിച്ചു, ഇന്റർ തോറ്റു
12:31 AM Oct 18, 2021 | Deepika.com