ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് അടുത്ത വർഷം ഓഗസ്റ്റ് 21നും സെപ്റ്റംബർ 20നും ഇടയിൽ നടക്കും. അംഗത്വ വിതരണം നവംബർ ഒന്നു മുതൽ അടുത്ത വർഷം മാർച്ച് വരെ.
പുതുക്കിയ പാർട്ടി അംഗങ്ങളുടെ പ്രാഥമിക പട്ടികയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യരായവരുടെ പട്ടികയും ജില്ലാ കമ്മിറ്റി ഏപ്രിൽ 15നു മുൻപായി പ്രഖ്യാപിക്കും. ബൂത്ത്, ബ്ലോക്ക് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ 16 ഏപ്രിൽ മുതൽ മേയ് 31 വരെ.
ഡിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനും ജൂലൈ 20നും ഇടയിലും സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 21 ജൂലൈ, ഓഗസ്റ്റ് മാസത്തിലും നടക്കും. എഐസിസി അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 21നും സെപ്റ്റംബർ 20നും ഇടയിലായിരിക്കും.
പ്രവർത്തകസമിതി അംഗങ്ങളുടെ ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്ലീനറി സമ്മേളനത്തിൽ നടക്കും.
സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് നവംബർ 14 മുതൽ 29 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും.