വാറ്റ്ഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രസീൽ താരം റോബർട്ടോ ഫിർമിനൊയുടെ ഹാട്രിക്കിന്റെ ബലത്തിൽ ലിവർപൂളിന് വന്പൻ ജയം. എവേ പോരാട്ടത്തിൽ ലിവർപൂൾ 5-0ന് വാറ്റ്ഫോഡിനെ കീഴടക്കി.സാദിയൊ മാനെ, മുഹമ്മദ് സല എന്നിവരായിരുന്നു മറ്റ് ഗോൾ നേട്ടക്കാർ.
പ്രീമിയർ ലീഗിൽ ഒന്നിലധികം ഹാട്രിക് നേടുന്ന ആദ്യ ബ്രസീലിയൻ താരം എന്ന നേട്ടം ഫിർമിനൊ സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലെസ്റ്റർ സിറ്റി 4-2ന് തകർത്തു. മാഞ്ചസ്റ്റർ സിറ്റി 2-0ന് ബേൺലിയെ കീഴടക്കി.
ലിവർപൂൾ ജയിച്ചു, യുണൈറ്റഡ് തോറ്റു
11:34 PM Oct 16, 2021 | Deepika.com