ആലുവ: ഇന്നു മുതൽ 26 വരെ ഗ്രീസിലെ റോഡ്സിൽ നടക്കുന്ന ലോക അമച്വർ ചെസ് മത്സരത്തിലെ അഞ്ചംഗ ഇന്ത്യൻ സംഘത്തിൽ ഏക മലയാളിയായി ഡോ. നിമ്മി എ. ജോർജ് പങ്കെടുക്കുന്നു. തൃക്കാക്കര ഭാരതമാത കോളജിലെ കൊമേഴ്സ് വകുപ്പ് മേധാവിയാണ് ഇവർ.
ആലുവ ദേശം അറയ്ക്കപ്പറമ്പിൽ പ്രഫ. ജോർജ് ജോണിന്റെയും ലാലിയുടെയും മകളാണ്. 2001 ഏഷ്യൻ ജൂണിയർ ഗേൾസ് ചെസിലും 2006 അന്തർദേശീയ ചെസ് മത്സരത്തിലും 2009 ഏഷ്യൻ ടീം ചെസ് മത്സരത്തിലും ഇന്ത്യ ബി - ടീമിലും നിമ്മി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
ലോക അമച്വർ ചെസിന് ആലുവക്കാരി
12:02 AM Oct 16, 2021 | Deepika.com