പാരിസ്: അടുത്തവർഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി പാരീസ് മേയർ ആനി ഹിദാൽഗോ മത്സരിക്കും. സോഷ്യലിസ്റ്റ് പാർട്ടി ഫസ്റ്റ ്സെക്രട്ടറി ഒലിവർ ഫറോയുടെ പിന്തുണയോടെ സ്ഥാനാർഥിത്വത്തിനായി മത്സരിച്ച ആനിക്ക് 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 72 ശതമാനം പിന്തുണ ലഭിച്ചു.
ഏഴുവർഷമായി പാരീസ് മേയറാണ് 62 കാരിയായ ഹിദാൽഗോ. പരിസ്ഥിതി സംരക്ഷണം മുൻനിർത്തി പാരീസിൽ ഒട്ടേറെ കർമപരിപാടികൾ ആവിഷ്കരിച്ചതിന്റെ പേരിൽ ശ്രദ്ധേയയാണ്.
ലെ മാൻസ് മേയർ സ്റ്റിഫൻ ലി ഫോൾ ആയിരുന്നു എതിരാളി. പാർട്ടിയുടെ തീരുമാനത്തിൽ അഭിമാനമുണ്ടെന്നും ഉത്തരവാദിത്വങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടെന്നും അവർ പ്രതികരിച്ചു.
അതേസമയം ഫ്രഞ്ച് റേഡിയോയായ ആർടിഎൽ വ്യാഴാഴ്ച നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ 4 മുതൽ 7 ശതമാനം വരെ വോട്ടാണ് പാരീസ് മേയർക്ക് ലഭിച്ചത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രമോണിന് 27 ശതമാനം പേരുടെ പിന്തുണ കിട്ടി.