ലാഹോർ: പാക്കിസ്ഥാനിൽ ഷിയാ വിഭാഗക്കാർക്കുനേരേ ആക്രണം നടത്തിയ ലഷ്കർ ഇ ജാംഗ്വി (എൽഇജെ) ഭീകരരെ പാക്കിസ്ഥാനിലെ പഞ്ചാബ് പോലീസിന്റെ ഭീകരവിരുദ്ധസേന വധിച്ചു. ഒരാളെ പിടികൂടുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിൽ ഭവാൽനഗറിൽ മുഹറം റാലി ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന്റെ സൂത്രധാരന്മാരെയാണു വധിച്ചത്. റാലിക്കുനേരേ നടന്ന ആക്രമണത്തിൽ രണ്ടുപേർ മരിക്കുകയും അന്പതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.