ന്യൂഡൽഹി: ചരക്കു നീക്കത്തിന്റെ ചെലവ് ചുരുക്കി സന്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാൻ ലക്ഷ്യമിട്ടുള്ള പിഎം ഗതിശക്തി പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിവിധ തലത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കുന്നു നൂറ് ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റർ പ്ലാനിനാണ് രൂപംനൽകിയത്.
അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി ചരക്കുനീക്കത്തിന് വേണ്ടിവരുന്ന അധിക ചെലവ് ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്ന് മോദി പറഞ്ഞു. കാർഗോ നീക്കം വേഗത്തിലാക്കി കുറഞ്ഞ സമയത്തിനുള്ളിൽ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത് സന്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.