മുംബൈ: ആഡംബരകപ്പലിൽ ലഹരിമരുന്നു പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് കുരുക്കുമുറുക്കി നാർകോട്ടിക് കൺട്രോൾ ബ്യൂറോ.
ജുഡീഷൽ കസ്റ്റഡിയിലുള്ള ആര്യന്റെ ജാമ്യാപേക്ഷ തള്ളിക്കളയണമെന്ന് എൻസിബി കോടതിയിൽ സത്യവാങ്മൂലം നല്കി. ജാമ്യഹർജിയിൽ കോടതി ഇന്നു വാദം കേൾക്കും.
അന്താരാഷ്ട്ര ലഹരിമാഫിയയുമായി ആര്യൻ ബന്ധപ്പെട്ടിരുന്നതിന് മൊബൈൽഫോണിൽനിന്നു തെളിവുകൾ ലഭിച്ചതായും ആര്യന്റെ അന്താരാഷ്ട്ര പണമിടപാടുകൾ പരിശോധിച്ചുവരികയാണെന്നും എൻസിബി പ്രത്യേക കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഗൂഢാലോചന, ലഹരിമരുന്നു കൈവശംവയ്ക്കൽ, ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ പ്രകാരമാണ് ആര്യനെതിരേ കേസെടുത്തിട്ടുള്ളത്.