ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊലയിൽ അറസ്റ്റിലായ ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ ആശിഷ് മിശ്രയെ തിങ്കളാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്താറാം മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
യുപി സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ വിഭാഗമാണ് ആശിഷ് മിശ്രയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ആശിഷ് മിശ്രയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യലെന്ന് കോടതി നിർദേശിച്ചിരുന്നു.
ആശിഷിനെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച ലഖിംപുരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.