ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി വിവിധ മന്ത്രാലയങ്ങളിൽ സെക്രട്ടറിയായിരുന്ന അമിത് ഖരെയെ നിയമിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റംബർ 30ന് സർവീസിൽനിന്നു വിരമിച്ചിരുന്നു. 1985 ബാച്ച് ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.
മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയായിരിക്കുന്പോൾ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചു നടപ്പാക്കുന്നതിലും പിന്നീട് വാർത്ത വിതരണ മന്ത്രാലയ സെക്രട്ടറി ആയിരിക്കുന്പോൾ ഡിജിറ്റൽ മീഡിയ ചട്ടങ്ങൾ നടപ്പാക്കാൻ ചുക്കാൻ പിടിച്ചു. കേന്ദ്രസർക്കാർ സെക്രട്ടറിയുടെ പദവിയിലും പ്രതിഫലത്തിലും രണ്ടു വർഷത്തേക്കാണ് പ്രാഥമിക നിയമനം.