മാലി: സാഫ് കപ്പ് ഫുട്ബോളിൽ നിർണായക പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരായ മാലദ്വീപിനെതിരേ. ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യക്കു വിജയം അനിവാര്യം.
ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. 77 ഗോളുമായി ഫുട്ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്തിയ സുനിൽ ഛേത്രി 78-ാം ഗോൾ ഇന്നു നേടുമോ എന്നതിനും ആരാധകർ കാത്തിരിക്കുന്നു.
2018 സാഫ് കപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി മാലദ്വീപ് കിരീടം നേടിയിരുന്നു. അതിന്റെ കണക്ക് തീർക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. മൂന്ന് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
നിലവിലെ ചാന്പ്യന്മാരായ മാലദ്വീപ് ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തും. ആറ് പോയിന്റുള്ള നേപ്പാളാണു രണ്ടാമത്. നാലാം സ്ഥാനക്കാരായ ബംഗ്ലാദേശിനെതിരേയാണു നേപ്പാളിന്റെ ഇന്നത്തെ മത്സരം. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണു ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ജയിച്ചേ പറ്റൂ...
11:20 PM Oct 12, 2021 | Deepika.com