ലണ്ടൻ: സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ കാബൂളിലെ ആഡംബര ഹോട്ടലുകളിൽ, പ്രത്യേകിച്ചും സെറീന ഹോട്ടലിൽ തങ്ങരുതെന്നു തങ്ങളുടെ പൗരന്മാർക്ക് യുഎസും യുകെയും മുന്നറിയിപ്പ് നൽകി. ഹോട്ടലിന്റെ സമീപപ്രദേശങ്ങളിലും ഭീഷണിയുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് എംബസി അറിയിച്ചു.