ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലൂസേഴ്സ് ഫൈനലിൽ ഇറ്റലിക്കു ജയം. മൂന്നാം സ്ഥാനപോരാട്ടത്തിൽ ഇറ്റലി 2-1ന് ലോക ഒന്നാം നന്പർ ടീമായ ബെൽജിയത്തെ കീഴടക്കി. ബെൽജിയത്തിന്റെ സുവർണ തലമുറയ്ക്ക് മറ്റൊരു പ്രഹരമായി മൂന്നാം സ്ഥാന പോരാട്ടത്തിലെ ഈ പരാജയം.
ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം നിക്കോളൊ ബറെല്ല (46’), ഡൊമിനിക്കോ ബെറാർഡി (65-പെനൽറ്റി) എന്നിവരുടെ ഗോളിൽ ഇറ്റലി മുന്നിലെത്തി. 86-ാം മിനിറ്റിൽ ഷാർലെ ഡെകേറ്റ്ലാർ ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി.
സെമിയിൽ ഇറ്റലി (1-2) സ്പെയിനിനോടും ബെൽജിയം (2-3) ഫ്രാൻസിനോടുമായിരുന്നു പരാജയപ്പെട്ടത്.
മൂന്നാമൻ അസൂറി
12:37 AM Oct 11, 2021 | Deepika.com