അൻഡോറ ല വെല്ല (അൻഡോറ): ഖത്തർ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടും പോളണ്ടും അഞ്ചു ഗോൾ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഐയിൽ ഇംഗ്ലണ്ട് 5-0ന് അൻഡോറയെ കീഴടക്കിയപ്പോൾ പോളണ്ട് അതേ വ്യത്യാസത്തിൽ സാൻ മറീനോയെ പരാജയപ്പെടുത്തി. ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതാണ്. 14 പോയിന്റുള്ള പോളണ്ട് മൂന്നാമതും. 15 പോയിന്റുമായി അൽബേനിയയാണ് രണ്ടാമത്.
ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തുള്ള ഡെന്മാർക്ക് 4-0ന് മോൾഡോവയെ കീഴടക്കി. ഡാനിഷ് സംഘത്തിന്റെ തുടർച്ചയായ ഏഴാം ജയമാണിത്.
പഞ്ചതന്ത്ര കഥ...ഇംഗ്ലണ്ടും പോളണ്ടിനും ജയം
12:37 AM Oct 11, 2021 | Deepika.com