കൊച്ചി: സ്വകാര്യ കമ്പനികളായ മീരാന്‍സ് സ്പോര്‍ട്സ് എല്‍എല്‍പി, സ്കോര്‍ലൈന്‍ സ്പോര്‍ട്സ് എന്നിവയുമായി കേരള ഫുട്ബോള്‍ അസോസിയേഷന് ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചു. അസോസിയേഷന്റെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഒരു കണ്‍സോര്‍ഷ്യം കൂടിയായിരിക്കും പങ്കാളിത്തം.
കെഎഫ്എ കേരള പ്രീമിയര്‍ ലീഗ് നടത്തുമ്പോള്‍, സ്വകാര്യ കണ്‍സോര്‍ഷ്യം ഐഎസ്എല്‍ മാതൃകയില്‍ പുതിയ പ്രഫഷണല്‍ ലീഗ് സംഘടിപ്പിക്കും. പരസ്യ, മത്സര സംപ്രേഷണ വരുമാനം കമ്പനിക്കായിരിക്കും. ലാഭത്തിന്റെ 15 ശതമാനം കെഎഫ്എയ്ക്കും.
മത്സരങ്ങളുടെ നിയന്ത്രണവും ടിക്കറ്റ് വരുമാനവും കെഎഫ്എക്കാണ്. അതേസമയം, പുതിയ ലീഗ് ചാമ്പ്യന്‍ഷിപ്പിന്റെ മുഴുവന്‍ നിയന്ത്രണവും കണ്‍സോര്‍ഷ്യത്തിനായിരിക്കും.
പുതിയ പത്തോളം ടീമുകളായിരിക്കും പ്രഫഷണല്‍ ലീഗില്‍ മത്സരിക്കുക.
പുതിയ പ്രഫഷണല്‍ ഫുട്ബോള്‍ ലീഗ്
12:27 AM Oct 10, 2021 | Deepika.com