ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ): ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. മൂന്ന് മത്സര പരന്പരയിലെ രണ്ടാം ട്വന്റി-20യിൽ ഓസീസ് വനിതകൾ അഞ്ച് പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റ് ജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സ് എടുത്തു. പൂജ വാസ്ത്രകർ (26 പന്തിൽ 37 നോട്ടൗട്ട്), ഹർമൻപ്രീത് കൗർ (20 പന്തിൽ 28) എന്നിവരായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർമാർ. 33 പന്തിൽ 42 റണ്‍സുമായി പുറത്താകാതെനിന്ന തഹ്ലിയ മഗ്രാത്ത് ആണ് ഓസ്ട്രേലിയയുടെ വിജയ ശിൽപ്പി.
ഇന്ത്യക്കു തോൽവി
12:27 AM Oct 10, 2021 | Deepika.com