ഏഥൻസ്: ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ തിങ്കളാഴ്ച അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ ഒരാൾ മരിച്ചു. ഒന്‍പതുപേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകൾക്കും ആരാധനാലയങ്ങൾക്കും കേടുപാടു പറ്റി.
ഭൂകന്പത്തെത്തുടർന്ന് ഹിരാക്ലിയൺ നഗരത്തിൽ നിരവധിപേർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഓടിമാറി. സ്കൂളുകളിൽ നിന്ന് കുട്ടികളെ ഒഴിപ്പിച്ചു. തുടർചലനങ്ങൾ പലതവണ പ്രദേശത്ത് അനുഭവപ്പെട്ടു. രാജ്യതലസ്ഥനായ ആഥൻസിന് 246 കിലോമീറ്റർ അകലെ തെക്കുകിഴക്കായാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥ നിരീക്ഷണ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.