ന്യൂഡൽഹി: നാലു ദിവസത്തിനിടെ ഡീസൽ വില 70 പൈസ വർധിച്ചു. ഇന്നലെ ലിറ്ററിന് 25 പൈസയാണു വർധിപ്പിച്ചത്. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില മൂന്നു വർഷത്തെ ഉയർന്ന നിരക്കിലായതിനാൽ ഡീസൽ, പെട്രോൾ വില വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണു വിലയിരുത്തൽ. ജൂലൈ 17നുശേഷം പെട്രോൾ വിലയിൽ വർധനയുണ്ടായിട്ടില്ല.
മൂന്നാഴ്ച വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷം സെപ്റ്റംബർ 24നാണ് ഡീസൽ വിലയിൽ വർധനയുണ്ടായത്. ഞായറാഴ്ചയും വില വർധിച്ചു. ജൂലൈയിലും ഓഗസ്റ്റിലും അന്താരാഷ്ട്ര വിപണിയിൽ വിലയിടിവുണ്ടായതിനെത്തുടർന്ന് പെട്രോൾ ലിറ്ററിന് 65 പൈസയും ഡീസലിന് 1.25 രൂപയും കുറച്ചിരുന്നു.
മേയ് നാലിനും ജൂലൈ 17നും ഇടയിൽ പെട്രോളിന് 11.44 രൂപയും ഡീസസിന് 9.14 രൂപയുമാണു വർധിച്ചത്.