ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മൂത്ത സഹോദരൻ അഗ്രസെയ്ൻ ഗെഹ്ലോട്ടിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. രാസവളം കയറ്റുമതി ക്രമക്കേടിനെത്തുടർന്നായിരുന്നു ഇഡി കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂണിൽ അഗ്രസെയ്ൻ ഗെഹ്ലോട്ടിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകൻ അനുപമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ അഗ്രസെയ്ൻ ഗെഹ്ലോട്ടിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകൻ അനുപമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.