ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നവതിയിലേക്ക്. ഇന്നലെ മൻമോഹൻ സിംഗിന് 89 വയസ് പൂർത്തിയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും മുൻ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.
2004 മുതൽ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. സിക്ക് വിഭാഗത്തിൽനിന്നു പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ് ഇദ്ദേഹം. 1932 സെപ്റ്റംബർ 26ന്, ഇന്നത്തെ പാക്കിസ്ഥാനിലെ ഗാഹിലാണ് മൻമോഹൻ സിംഗ് ജനിച്ചത്.