ബംഗളൂരു: പ്രദേശിക സംയോജന പദ്ധതിയുടെ ഭാഗമായി അരുണാചൽ പ്രദേശിൽ സർവീസ് നടത്തുന്നതിനായി രണ്ട് ഡിഒ-228 വിമാനങ്ങൾ അലൈൻസ് എയറിനു വാടകയ്ക്കുന്ന നൽകുന്ന കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എൽ) ഒപ്പുവച്ചു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സർവീസുകൾക്ക് ഡിഒ-228 അനുയോജ്യമാണ്. വിമാനങ്ങൾക്കു ടേക്ക് ഓഫ് ചെയ്യുന്നതിന് ചെറിയ റൺവേകൾ മതി.
സംസ്ഥാനത്തിന് ഇതു ചരിത്ര നിമിഷമാണെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. 19 സീറ്റുള്ള ഡിഒ-228 വിമാനം വിഐപി യാത്രകൾക്കും എയർ ആംബുലൻസായും ഉപയോഗിക്കാം.