ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കല്പകം (89) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരമാണ് അന്ത്യം. ഭര്‍ത്താവ് പരേതനായ സര്‍വേശ്വര സോമയാജലു യെച്ചൂരി. ബീമ ശങ്കറാണ് മറ്റൊരു മകന്.